പി പരമേശ്വരനും ഇളയരാജയ്ക്കും പത്മവിഭൂഷണ്‍;ഡോ മാര്‍ ക്രിസോസ്റ്റത്തിന് പത്മഭൂഷണ്‍

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും ഉള്‍പ്പെടെ പത്മവിഭൂഷണ്‍ സമ്മാനിക്കും
പി പരമേശ്വരനും ഇളയരാജയ്ക്കും പത്മവിഭൂഷണ്‍;ഡോ മാര്‍ ക്രിസോസ്റ്റത്തിന് പത്മഭൂഷണ്‍

ന്യൂഡല്‍ഹി:  റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ചുളള പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും ഉള്‍പ്പെടെ പത്മവിഭൂഷണ്‍ സമ്മാനിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയാണു പത്മവിഭൂഷണ്‍.  ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണ്‍ സമ്മാനിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ്.ധോണിയും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

സാന്ത്വന ചികില്‍സാരംഗത്തു നിന്നുള്ള ഡോ.എം.ആര്‍.രാജഗോപാല്‍, പാരമ്പര്യ വിഷ ചികില്‍സാമേഖലയില്‍ 'വനമുത്തശ്ശി' എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നീ മലയാളികള്‍ക്ക് ഉള്‍പ്പെടെ പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും. മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡല്‍ നല്‍കും. പശ്ചിമ വ്യോമ കമാന്‍ഡ് മേധാവിയാണ് ചന്ദ്രശേഖരന്‍ ഹരികുമാര്‍.

2017 ഏപ്രില്‍ 27ന് 99 വയസ്സ് പൂര്‍ത്തിയാക്കി ഈ വര്‍ഷം നൂറാം വയസിലേക്കു പ്രവേശിക്കുകയാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.2017ലെ നവതി ആഘോഷത്തിനു പിന്നാലെയാണ് പി.പരമേശ്വരനെത്തേടി പത്മവിഭൂഷണ്‍ പുരസ്‌കാരമെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com