ബിനോയി കോടിയേരിക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് ദുബായ് പൊലീസ്‌

ബിനോയി സല്‍സ്വഭാവിയാണെന്നും, ബിനോയിക്കെതിരെ ക്രിമിനല്‍ കേസ് ഇല്ലെന്നും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു 
ബിനോയി കോടിയേരിക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് ദുബായ് പൊലീസ്‌

തിരുവനന്തപുരം : ബിനോയി കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായി പൊലീസ്. ഇന്നത്തെ തീയതിയിലാണ് ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. ബിനോയി സല്‍സ്വഭാവിയാണെന്നും, സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്ന ഇന്നത്തെ തീയതി വരെ ബിനോയിക്കെതിരെ ക്രിമിനല്‍ കേസ് ഇല്ലെന്നും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. 

നിലവില്‍ മകനെതിരെ കേസില്ലെന്നും ദുബായില്‍ പോകാന്‍ തടസ്സമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചിരുന്നു. മകനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നേരത്തെ പരിഹരിച്ചിരുന്നതാണെന്നും രേഖകള്‍ കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. കോടിയേരിയുടെ വാദം സിപിഎം നേതൃത്വം അംഗീകരിച്ചതായാണ് സൂചന. 

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് 13 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ദുബായ് ആസ്ഥാനമായുള്ള കമ്പനി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയിരുന്നു. ദുബായ് ആസ്ഥാനമായ ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഹസന്‍ ഇസ്മയിസല്‍ അബ്ദുള്ള അല്‍മര്‍ സുഖിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. തന്റെ ബിനിസസ് പങ്കാളിയായ രാകുല്‍കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ് വായ്പ തരപ്പെടുത്തിയെന്നും, പണം തിരിച്ചടക്കാതെ മുങ്ങിയെന്നുമാണ് പരാതി ഉയര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com