മുന്‍വിധിയോടെ സംസ്ഥാന സെക്രട്ടറി തന്നെ മകനെ കുറ്റവിമുക്തനാക്കിയ നടപടി വിചിത്രം: വി എം സുധീരന്‍

ബിനോയ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടുള്ള തെറ്റ് തിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍
മുന്‍വിധിയോടെ സംസ്ഥാന സെക്രട്ടറി തന്നെ മകനെ കുറ്റവിമുക്തനാക്കിയ നടപടി വിചിത്രം: വി എം സുധീരന്‍

കൊച്ചി: ബിനോയ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടുള്ള തെറ്റ് തിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കമ്മ്യൂണിസ്റ്റ് തത്വങ്ങളും സംഘടനാ ചട്ടങ്ങളും ലംഘിക്കുന്നത് തടയുന്നതിനുള്ള തെറ്റ് തിരുത്തല്‍ രേഖയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണ് ഈ വിശദീകരണമെന്നും സുധീരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

തെറ്റ് തിരുത്തല്‍ രേഖ മാതൃകാപരമായി നടപ്പാക്കാന്‍ ബാധ്യതയുള്ള സംസ്ഥാന സെക്രട്ടറി തന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയിരിക്കുകയാണ്. മറ്റൊരാളുടെ കാര്യത്തിലെന്നപോലെ മകന്റെ കാര്യത്തിലും കൃത്യമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നതിനു പകരം മുന്‍വിധിയോടെ സംസ്ഥാന സെക്രട്ടറി തന്നെ മകനെ കുറ്റവിമുക്തനാക്കിയ നടപടി വിചിത്രമായിരിക്കുന്നു. ഇത് അണികള്‍ക്കും ജനങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതാണ് - സുധീരന്‍ പറഞ്ഞു.

 സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുള്ള ആരോപണങ്ങളെ കുറിച്ച് ഇനിയെങ്കിലും അഖിലേന്ത്യാ നേതൃത്വം അന്വേഷിക്കാന്‍ മടിക്കരുത്. അന്വേഷണ നിഗമനങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്.അതനുസരിച്ച് സംഘടനാതലത്തില്‍ ഉചിതമായ നടപടിയെടുക്കുകയും ആരോപിതരെ നിയമനടപടിക്ക് വിധേയരാക്കാന്‍ തയ്യാറാവുകയും വേണമെന്നും സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

വി എം സുധീരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബിനോയ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടുള്ള തെറ്റ് തിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമാണ്. കമ്മ്യൂണിസ്റ്റ് തത്വങ്ങളും സംഘടനാ ചട്ടങ്ങളും ലംഘിക്കുന്നത് തടയുന്നതിനുള്ള തെറ്റ് തിരുത്തല്‍ രേഖയുടെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ്.

തന്നെയുമല്ല, സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ നിലപാട് അവര്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്നതായി അവകാശപ്പെടുന്ന രാഷ്ട്രീയ ധാര്‍മികതയെ കാറ്റില്‍ പറത്തിയിരിക്കുകയാണ്.

സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സിപിഎം നേതാക്കളുടെ ന്യായീകരണം വിശ്വസനീയമല്ല. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളെക്കുറിച്ച് തങ്ങളുടെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

തെറ്റ് തിരുത്തല്‍ രേഖ മാതൃകാപരമായി നടപ്പാക്കാന്‍ ബാധ്യതയുള്ള സംസ്ഥാന സെക്രട്ടറി തന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയിരിക്കുകയാണ്.

മറ്റൊരാളുടെ കാര്യത്തിലെന്നപോലെ മകന്റെ കാര്യത്തിലും കൃത്യമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നതിനു പകരം മുന്‍വിധിയോടെ താന്‍ തന്നെ മകനെ കുറ്റവിമുക്തനാക്കിയ നടപടി വിചിത്രമായിരിക്കുന്നു. ഇത് അണികള്‍ക്കും ജനങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതാണ്.

അതുകൊണ്ട് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുള്ള ആരോപണങ്ങളെ കുറിച്ച് ഇനിയെങ്കിലും അഖിലേന്ത്യാ നേതൃത്വം അന്വേഷിക്കാന്‍ മടിക്കരുത്. അന്വേഷണ നിഗമനങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്.

അതനുസരിച്ച് സംഘടനാതലത്തില്‍ ഉചിതമായ നടപടിയെടുക്കുകയും ആരോപിതരെ നിയമനടപടിക്ക് വിധേയരാക്കാന്‍ തയ്യാറാവുകയും വേണം.

അതേസമയം രാഷ്ട്രീയ പിന്‍ബലത്തിന്റെയും ഭരണകൂട ശക്തിയുടെയും അടിസ്ഥാനത്തില്‍ നടപടികളില്‍ നിന്നും ആരും തന്നെ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാനും പാടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com