ബിനോയിക്കെതിരായ പരാതി : കോടിയേരിയെ സിപിഎം കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു ;  ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കി

ബിനോയി 13 കോടി രൂപ തട്ടിച്ചെന്ന് ആരോപിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി ഈ ആഴ്ചയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്
ബിനോയിക്കെതിരായ പരാതി : കോടിയേരിയെ സിപിഎം കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു ;  ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കി

ന്യൂഡല്‍ഹി : ബിനോയി കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ സിപിഎം കേന്ദ്രനേതൃത്വം കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. പരാതിയുടെ പകര്‍പ്പും കോടിയേരിക്ക് നല്‍കി. എന്നാല്‍ വിഷയം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം നേതൃത്വത്തിന് ഉറപ്പുനല്‍കുകയായിരുന്നു. വിഷയം പാര്‍ട്ടിക്ക് മൊത്തത്തില്‍ പ്രതിച്ഛായാ നഷ്ടം വരുത്തുമെന്ന നിലപാടായിരുന്നു യെച്ചൂരിയുടേത്. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും, പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നുമായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. 

ബിനോയി 13 കോടി രൂപ തട്ടിച്ചെന്ന് ആരോപിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി ഈ ആഴ്ചയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. കമ്പനിയുടെ യുഎഇ പൗരനായ പ്രതിനിധിക്കൊപ്പം, കമ്പനിയുടെ പാര്‍ട്ണറായ രാകുല്‍ കൃഷ്ണനും സിപിഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇടപെട്ട് പണം തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചര്‍ച്ച.

അതേസമയം ബിനോയിക്കെതിരായ സാമ്പത്തിക ആരോപണം വ്യാജ വാര്‍ത്തയാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ബിനോയിക്ക് ക്ലീന്‍ ചിറ്റും സല്‍സ്വഭാവിയാണെന്ന് കാണിച്ച് ദുബായ് പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇതിന് തെളിവാണെന്നും സിപിഎം സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വ്യാജവാര്‍ത്തക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com