രാജ്യത്താദ്യമായി മുസ്ലിം വനിത ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി

ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്‌കാരം.
രാജ്യത്താദ്യമായി മുസ്ലിം വനിത ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്‌കാരം.

വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരങ്ങള്‍ക്ക് സാധാരണയായി പുരുഷന്‍മാരാണ് നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇവിടെ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ്. പുരുഷന്‍മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിതക്ക് വധഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിത പറഞ്ഞു. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിത നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com