കേരളത്തില്‍ ജാതിമതില്‍ ഉള്ളത് മധ്യവര്‍ഗവത്കരിക്കപ്പെട്ടവരുടെ മനസില്‍ മാത്രം: അശോകന്‍ ചരുവില്‍

കേരളത്തില്‍ ജാതിമതില്‍ ഉള്ളത് മധ്യവര്‍ഗവത്കരിക്കപ്പെട്ടവരുടെ മനസില്‍ മാത്രം: അശോകന്‍ ചരുവില്‍
കേരളത്തില്‍ ജാതിമതില്‍ ഉള്ളത് മധ്യവര്‍ഗവത്കരിക്കപ്പെട്ടവരുടെ മനസില്‍ മാത്രം: അശോകന്‍ ചരുവില്‍

തൃശൂര്‍: കേരളത്തില്‍ ഇന്ന് ജാതിമതില്‍ ഉണ്ടെങ്കില്‍ അത് മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട മലയാളിയുടെ മനസ്സില്‍ മാത്രമാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. അത്തരത്തിലുള്ള ജാതിമതിലിനെതിരായ സമരം എഴുത്ത്, കല, സാംസ്‌കാരിക ഇടപെടല്‍ തുടങ്ങിയ സൂക്ഷ്മ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ നടക്കുന്നുണ്ട്. പുറമ്പോക്കു ഭൂമി അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്നവര്‍ക്ക് എതിരെ നടക്കുന്ന സമരത്തെ 'ജാതിമതില്‍' എന്നു വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും അശോകന്‍ ചരുവില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.  

അശോകന്‍ ചരുവിലിന്റെ കുറിപ്പ്: 

കേരളത്തില്‍ ഇന്ന് ജാതിമതില്‍ ഉണ്ടെങ്കില്‍ അത് മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട മലയാളിയുടെ മനസ്സില്‍ മാത്രമാണ്. അതിനെതിരായ സമരം എഴുത്ത്, കല, സാംസ്‌കാരിക ഇടപെടല്‍ തുടങ്ങിയ സൂക്ഷ്മ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ നടക്കുന്നുണ്ട്. പുറമ്പോക്കു ഭൂമി അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്നവര്‍ക്ക് എതിരെ നടക്കുന്ന സമരത്തെ 'ജാതിമതില്‍' എന്നു വിശേഷിപ്പിക്കുന്നത് തെറ്റാണ്. മലയാളി മധ്യവര്‍ഗ്ഗ മനസ്സിന്റെ ജീര്‍ണ്ണതക്കെതിരെ നടക്കുന്ന സൂക്ഷ്മ സാംസ്‌കാരിക സമരത്തെ ഒറ്റു കൊടുക്കുന്ന സവര്‍ണ്ണ, മധ്യവര്‍ഗ്ഗ ഗൂഡാലോചനയാണ് ഇത്. എല്ലാ മതിലും ജാതിമതില്‍ അല്ല എന്ന് വലിയ മതിലു കെട്ടി കൂറ്റന്‍ ഗേറ്റ് വെച്ച് ജീവിക്കുന്ന 'മഴവില്‍ മാവോ മായാ മുന്നണി' തമ്പുരാക്കള്‍ മനസ്സിലാക്കണം. വാഹനപ്പെരുപ്പം കൊണ്ട് പബ്ലിക് റോഡില്‍ കാല്‍നടക്കാരനുണ്ടാവുന്ന പ്രശ്‌നം പഴയ വൈക്കം, കുട്ടംകുളം, പാലിയം പോലെ ഒരു സഞ്ചാര സ്വാതന്ത്ര്യ നിഷേധ പ്രശ്‌നമല്ല. കയ്യേറ്റത്തെയും സിവില്‍ തര്‍ക്കത്തെയും 'ജാതിമതില്‍' എന്നു വ്യാജമായി വിശേഷിപ്പിക്കുക വഴി അന്യ സംസ്ഥാനങ്ങളില്‍ യഥാര്‍ത്ഥ ജാതിമതിലിനും സഞ്ചാര വിലക്കിനമെതിരെ നടക്കുന്ന ഉജ്ജ്വല സമരങ്ങളെ അപമാനിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നു.

അയഥാര്‍ത്ഥ്യവും ഭാവനയും കലര്‍ത്തിയല്ല വസ്തുതകളെ മുന്‍നിര്‍ത്തിയാവണം സമരങ്ങള്‍ നടത്തേണ്ടത്. നഗരങ്ങളില്‍ ചേക്കേറി ആഡംബരങ്ങളില്‍ അഭിരമിക്കുന്നവരുടെ tourist destination ആകരുത് സാമാന്യമനുഷ്യന്റെ ജീവിത സമര കേന്ദ്രങ്ങള്‍. വിരുന്നുകാരെയും ദത്തുപുത്രന്മാരെയും അവരുടെ വൈകാരിക വിരേചനത്തെയും ശത്രുവിനെ എന്ന പോലെ സൂക്ഷിക്കണം. 
കാരണം പ്രതാപം നഷ്ടപ്പെട്ട സവര്‍ണ്ണന്റെ പക പല രൂപത്തിലും വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com