ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ടിപി പീതാംബരന്‍ ; അവശേഷിക്കുന്നത് നടപടിക്രമങ്ങള്‍ മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2018 04:22 PM  |  

Last Updated: 27th January 2018 04:31 PM  |   A+A-   |  

PeethambaramMaster

 

കൊച്ചി :  എകെ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍. ഇക്കാര്യം പാര്‍ട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അവശേഷിക്കുന്നത് നടപടി ക്രമങ്ങള്‍ മാത്രമാണെന്നും പീതാംബരന്‍ പറഞ്ഞു. എന്‍സിപി കേന്ദ്രനേതൃത്വവുമായി ഇക്കാര്യത്തില്‍ നാളെ ചര്‍ച്ച നടത്തും. ഇതിനായി ശശീന്ദ്രനൊപ്പം നാളെ ഡല്‍ഹിക്ക് പോകും. മന്ത്രിസ്ഥാനത്ത് ശശീന്ദ്രനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും കാണുമെന്നും പീതാംബരന്‍ അറിയിച്ചു. 

ഫോണ്‍കെണിക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് കോടതി വിധിയോട് പ്രതികരിക്കവെ, എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് സംബന്ധിച്ച് താനല്ല തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജി വന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ പാര്‍ട്ടിയില്‍ ആരും തനിക്കെതിരെ ഗൂഢാലോചന നടത്തില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.