ടി ഒ സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് ; പത്തുവര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ 314 ശതമാനം വര്‍ധനവ്

കുറ്റപത്രം വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചു.
ടി ഒ സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് ; പത്തുവര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ 314 ശതമാനം വര്‍ധനവ്

കൊച്ചി : പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സ് കുറ്റപത്രം. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. പത്തുവര്‍ഷത്തിനിടെ സൂരജിന്റെ സമ്പാദ്യത്തില്‍ 314 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചു. 

2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ അനധികൃത സ്വത്തുക്കളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സൂരജ് ആര്‍ജിച്ചത്. കൊച്ചിയിലെ വീട്, ഗോഡൗണ്‍, മറ്റ് ആസ്തികള്‍ എന്നിവയെല്ലാം ഇക്കാലയളവിലാണ് സമ്പാദിച്ചതെന്നും വിജിലന്‍സ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ടി ഒ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകലില്‍ ഫ്‌ലാറ്റുകള്‍, ഭൂമി, വാഹനങ്ങള്‍ തുടങ്ങിയവ സൂരജ് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് സമ്പാദിച്ചത് സൂരജാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com