അനാഥലയത്തില്‍ വെച്ച് പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കി, അനാഥാലയം ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

പോസ്‌കോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്
അനാഥലയത്തില്‍ വെച്ച് പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കി, അനാഥാലയം ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയം ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഓസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്‌കോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഇതിന് ശേഷം കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ തന്നെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com