അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ  നെടുബാശേരിയില്‍ വച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അധകൃതര്‍ ഇക്കാര്യം അറിയിച്ചത്.
അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

വ്യാജരേഖയുണ്ടാക്കി വാഹനം റജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമല പോളിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്. നടിയെ  നെടുബാശേരിയില്‍ വച്ച് വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അധകൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിന്‍ വിട്ട ശേഷമായിരുന്ന ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷ നീക്കം.

നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് െ്രെകം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണെന്ന് അമല മൊഴി നല്‍കിയിരുന്നു.

സത്യവാങ്മൂലം നല്‍കിയ നോട്ടറിയെ തനിക്ക് അറിയില്ലെന്നും അമല തന്റെ മൊഴിയില്‍ പറഞ്ഞു. വാടക വീടിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കുറച്ച് കൂടി സമയം നല്‍കണമെന്ന് അമല പോള്‍ പറഞ്ഞിരുന്നു. രേഖകള്‍ കൈമാറാന്‍ അമല മടി കാണിച്ചതും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ െ്രെകം ബ്രാഞ്ചിനെ പ്രേരിപ്പിച്ചു. താഴ്ന്ന നിലവാരത്തിലുള്ള വീട്ടില്‍ എന്തിനാണ് താമസിച്ചത് എന്ന് ചോദ്യത്തിന് അമല വ്യക്തമായ മറുപടി നല്‍കിയില്ല. അമലയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഭയന്നാണ് അമല വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com