ആരുടെയും ഔദാര്യം കൊണ്ടല്ല നിലനിന്നത്; സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും കഴിയുമെന്ന് പാര്‍വതി

മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ മെസേജ് അയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊക്കെ ശീലമായെന്നാണ്
ആരുടെയും ഔദാര്യം കൊണ്ടല്ല നിലനിന്നത്; സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും കഴിയുമെന്ന് പാര്‍വതി

കൊച്ചി: കസബയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി വീണ്ടും. ദ് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

വിവാദത്തെ തുടര്‍ന്ന് എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നുമായിരുന്നു ചിലരുടെ പ്രഖ്യാപനം. എന്നാല്‍ ഞാന്‍ വീട്ടുപോകുമോ ? കഴിഞ്ഞ 12 വര്‍ഷമായി എന്റെ വീട് ഇതാണ്. ഇന്‍ഡസ്ട്രി മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പോലെ തന്നെയാണ് എനിക്കും. ഞാന്‍ സ്വന്തമായിട്ടാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് നിലനിന്നതെന്നും പാര്‍വതി പറഞ്ഞു. 

ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടാകും, പക്ഷെ, ഞാനൊരിടത്തും പോകുന്നില്ല.മിതത്വം പാലിക്കാന്‍ ഒരുപാട് പേര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പറഞ്ഞു മിണ്ടാതിരിക്കുന്നത് കൊണ്ട് കിട്ടുന്ന വര്‍ക്കുകള്‍ എനിക്ക് വേണ്ട. എനിക്ക് ജോലി കിട്ടിയില്ലെങ്കില്‍, ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കും. സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശക്തി എനിക്ക് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചിട്ടേയുള്ളു' പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ മെസേജ് അയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊക്കെ എനിക്ക് ശീലമായെന്നാണ്. അപ്പോള്‍ അത് മറ്റൊരു സംഭവമായിരുന്നു. പിന്നീട് അത് എന്നെക്കുറിച്ചോ അദ്ദേഹത്തെക്കുറിച്ചോ അല്ല എന്നുള്ള ലെവലിലേക്ക് കാര്യങ്ങള്‍ മാറി. അത് എല്ലാവരെക്കുറിച്ചുമായി' പാര്‍വതി പറഞ്ഞു.

സ്ത്രീവിരുദ്ധതയെ താന്‍ ഇനിയും എതിര്‍ക്കുമെന്നും മറ്റാര്‍ക്കെങ്കിലും വേണ്ടി സ്വന്തം അഭിപ്രായങ്ങള്‍ മൂടി വെയ്ക്കുക എന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും പാര്‍വതി പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com