ഇസ്ലാമിലേക്കു മതം മാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമം:  കേസ് എന്‍ഐഎ ഏറ്റെടുത്തു

ഇസ്ലാമിലേക്കു മതം മാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമം:  കേസ് എന്‍ഐഎ ഏറ്റെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: യുവതിയെ ഇസ്ലാമിലേക്കു മതം മാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്കു കടത്താന്‍ ശ്രമം നടന്നതായാണ് കേസ്.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പന്ത്രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. തലശ്ശേരിക്കാനായ ഇയാള്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഫയാസ് മുഹമ്മദ് റിയാസിന്റെ ബന്ധുവും സിയാദ് സുഹൃത്തുമാണ്.

പത്തനംതിട്ട സ്വദേശിയായ സ്വദേശിയായ യുവതി ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് റിയാസുമായി പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഫയസും സിയാദുമാണ് വിവാഹത്തിന് സാഹയങ്ങള്‍ ചെയ്തത്.

വിവാഹത്തിനു ശേഷം, പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനാണ് ഇരുപത്തിനാലുകാരിയായ യുവതി നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ ഇവരെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു.

തന്റെ കൈയില്‍ യുവതിയുടെ അശ്ലീല വിഡിയോകള്‍ ഉണ്ടെന്നും ഒപ്പം വന്നില്ലെങ്കില്‍ ഇവ പുറത്താക്കുമെന്നും പറഞ്ഞ് റിയാസ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് യുവതി കഴിഞ്ഞ വര്‍ഷം റിയാസിനൊപ്പം സൗദി അറേബ്യയിലേക്കു പോയി. എന്നാല്‍ അവിടെനിന്ന് തന്നെ സിറിയിലേക്കു കടത്താനാണ് റിയാസ് ശ്രമിച്ചതെന്ന് യുവതി പറയുന്നു. അതിര്‍ത്തിയില്‍ വച്ച് അതു മനസിലായതിനെത്തുടര്‍ന്ന് തിരിച്ചുവരികയായിരുന്നു. നാട്ടില്‍ വന്ന ശേഷമാണ് യുവതി റിയാസിനെതിരെ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com