പിണറായി സേച്ഛാധിപതി; എല്ലാ വകുപ്പുകളിലും കൈകടത്തുന്നു: സിപിഐ

മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും കൈകടത്തുന്നു. ഇത് മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നു. മുന്‍മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍  മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്നും  സിപിഐ
പിണറായി സേച്ഛാധിപതി; എല്ലാ വകുപ്പുകളിലും കൈകടത്തുന്നു: സിപിഐ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെയും ധനമന്ത്രി തോമസ് ഐസകിനെതിരിയെും വിമര്‍ശനം ഉയര്‍ന്നത്. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍.

മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും കൈകടത്തുന്നു. ഇത് മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നു. മുന്‍മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍  മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുഖ്യമന്ത്രി സേച്ഛാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ തെളിവായിരുന്നു മൂന്നാറില്‍ കണ്ടത്. റവന്യൂമന്ത്രിയോട് ആലോചിക്കാതെയായിരുന്നു സബ്കളക്ടറെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ കോടാലി വെക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രി എംഎം  മണിയും ചെയ്തത്. കുരിശ് നീക്കം ചെയ്ത സംഭവത്തില്‍ വര്‍ഗീയ വീകാരം ഇളക്കിവിടുന്ന രീതിയിലായിരുന്നു ഇരുവരുടെയും പ്രതികരണം. കൂട്ടുത്തരവാദിത്തമുള്ള  ഭരണത്തിന് മുഖ്യന്ത്രി നേതൃത്വം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ജിഎസ്ടിയെ അനുകൂലിച്ച ധനമന്ത്രി തോമസ് ഐസകിന്റെ നടപടിക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ജിഎസ്ടി സംസ്ഥാനത്തിന് നേട്ടമാകുമെന്ന അഭിപ്രായം വലിയ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com