ബിനോയ് കോടിയേരിക്കെതിരായ പരാതി: യുഎഇ പൗരന്‍ കേരളത്തിലെത്തും; നിമയമപരമായ രേഖകള്‍ പുറത്തുവിടും 

ബിനോയ് കോടിയേരിക്കെതിരായ പരാതി: യുഎഇ പൗരന്‍ കേരളത്തിലെത്തും; നിമയമപരമായ രേഖകള്‍ പുറത്തുവിടും 

വാര്‍ത്താ സമ്മേളനത്തില്‍ പരാതിയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുമെന്നും നിയമപരമായ രേഖകള്‍ പുറത്തുവിടുമെന്നും യുഎഇ പൗരന്‍

തിരുവന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരായ പരാതിക്കാരന്‍ കേരളത്തിലെത്തും. വാര്‍ത്താസമ്മേളനത്തിനായാണ് മര്‍സൂക്കി കേരളത്തിലെത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പരാതിയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുമെന്നും നിയമപരമായ രേഖകള്‍ പുറത്തുവിടുമെന്നും യുഎഇ പൗരന്‍ വ്യക്തമാക്കി.

അടുത്ത മാസം അഞ്ചാം തിയ്യതിയാണ് വാര്‍ത്താ സമ്മേളനം. ഇതിനായി തിരുവനന്തപുരം പ്രസ്‌കളബ് മര്‍സൂക്കി ബുക്ക് ചെയ്തിട്ടുണ്ട്. മര്‍സൂക്കിയുടെ അഭിഭാഷകനാണ് ഇ്ക്കാര്യം അറിയിച്ചത്. 

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്നും നിലവില്‍ തനിക്കെതിരെ കേസൊന്നുമില്ല. ഇതിന്റെ രേഖകള്‍ ഉടന്‍തന്നെ ദുബായ് കോടതിയില്‍ നല്‍കുമെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പേരില്‍ ദുബായില്‍ കേസുണ്ടെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബിനോയ് കോടിയേരി വ്യക്തമാക്കി. ദുബായില്‍ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ട് പാര്‍ട്ണറുമായി ഒരു ചെക്കു കേസുണ്ടായിരുന്നു. അത് കോടതിവഴി പരിഹരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ആരോപിക്കുന്നതു പോലുള്ള യാതൊരു സംഭവവും തന്റെ പേരിലില്ല. വസ്തുതാ വിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണെന്നു വ്യക്തമല്ല. അത് ദുരുദ്ദേശപരമാണെന്നും ബിനോയ് ആരോപിച്ചു.

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണ് ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് നല്‍കിയെന്നാണ് ആരോപണം.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍!കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com