വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും യുഡിഎഫിലേക്കു തിരിച്ചുവരാം: കെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2018 02:34 PM  |  

Last Updated: 29th January 2018 02:34 PM  |   A+A-   |  

k_muraleedharankhjkhg

 

തിരുവനന്തപുരം: ജെഡിയു നേതാവ് എംപി വീരേന്ദ്ര കുമാര്‍ ഒഴികെ യുഡിഎഫ് വിട്ടുപോയ ആര്‍ക്കും യുഡിഎഫിലേക്കു തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ എംഎല്‍എ. വിട്ടുപോയ എല്ലാവരും യുഡിഎഫിലേക്കു തിരിച്ചുവരണമെന്നാണ് മുന്നണിയുടെ നിലപാടെന്ന് മുരളീധരന്‍ പറഞ്ഞു.

എംപി വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും യുഡിഎഫിലേക്കു തിരിച്ചുവരാം. പിണറായി വിജയനെ കാണുമ്പോള്‍ ജയിലില്‍ കിടന്ന കാലം ഓര്‍മ വരുന്നയാളാണ് വീരേന്ദ്ര കുമാര്‍. അതുകൊണ്ട് അദ്ദേഹമൊഴികെ ആര്‍ക്കും വരാം. വിട്ടുപോയ എല്ലാവരും തിരികെ വരണമെന്നാണ് യുഡിഎഫ് നിലപാട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെഎം മാണി മടങ്ങിവരുമോയെന്നു പറയുന്നില്ല. എന്തായാലും യുഡിഎഫ് മാണിയെ കാക്കുന്നില്ല. ആരു വന്നാലും ഇല്ലെങ്കിലും യുഡിഎഫ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുമെന്ന് മുരളീധരന്‍ പറഞ്ഞു.