ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി; മുഖ്യമന്ത്രിക്ക് നാളെ കത്തുനല്‍കും

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനവുമായി എന്‍സിപി ദേശീയ നേതൃത്വം. നാളെ മുഖ്യമന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കും 
ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി; മുഖ്യമന്ത്രിക്ക് നാളെ കത്തുനല്‍കും

ന്യൂഡല്‍ഹി:  ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനവുമായി എന്‍സിപി ദേശീയ നേതൃത്വം. ഇക്കാര്യം എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ മുഖ്യമന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കാനും തീരുമാനമായി.  നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു.

ശരത്പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഫുല്‍ പട്ടേലാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. കുവൈത്തിലായതിനാല്‍ തോമസ് ചാണ്ടി യോഗത്തിന് എത്തിയില്ല. ഫോണ്‍കെണിക്കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ അദ്ദേഹത്തിനു തിരിച്ചുവരാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.കോടതിയിലെ കേസില്‍ കൂടി തീരുമാനമായശേഷം മന്ത്രിസഭാപ്രവേശനം മതിയെന്നു സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് പിന്നീടു നിശ്ചയിച്ചു. ഇപ്പോള്‍ ആ കടമ്പകൂടി കടന്നതോടെ ഇനി ഔപചാരികതകളേ ബാക്കിയുള്ളൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com