കീഴടങ്ങാന്‍ മനസില്ലാത്തവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍

അസഹിഷ്ണുതയും വര്‍ഗീയവാദവും പുതിയരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നുവരുന്നു
കീഴടങ്ങാന്‍ മനസില്ലാത്തവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാര്‍ കീഴടങ്ങാന്‍ മനസില്ലെന്ന് പ്രഖ്യാപിക്കുന്നവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണമായി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

അസഹിഷ്ണുതയും വര്‍ഗീയവാദവും പുതിയരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നുവരുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകള്‍ക്ക് , ഓര്‍മ്മകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കൊലപ്പെടുത്തിയവര്‍, ഗാന്ധിജിയെ സ്വന്തമാക്കാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വതന്ത്രഇന്ത്യയെ നടുക്കിയ; ജനകോടികളുടെ ഹൃദയത്തില്‍ തീരാവേദന നിറച്ച രക്തസാക്ഷിത്വത്തിന് 70 വയസ്. 'ഭരണം എന്റെ കൈപ്പിടിയില്‍ ആയിരുന്നെങ്കില്‍ , ഞാന്‍ ആദ്യം മതവും രാഷ്ട്രവും വേര്‍തിരിക്കും' മതാടിസ്ഥാനത്തിലുള്ള ദേശീയതയില്‍ രാജ്യം കെട്ടിപ്പൊക്കാന്‍ മനക്കോട്ട കെട്ടിയവരുടെ മുന്നില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രതിരോധം തീര്‍ത്തു. 'നിങ്ങള്‍ക്കെന്നെ ബന്ധനസ്ഥനാക്കാന്‍ ആകുമായിരിക്കും, നിങ്ങള്‍ക്കെന്നെ പീഡിപ്പിക്കാന്‍ ആകുമായിരിക്കും, എന്റെ ശരീരത്തെ നിങ്ങള്‍ക്ക് നശിപ്പിക്കാനാകുമായിരിക്കും, പക്ഷെ എന്റെ മനസിനെ കീഴടക്കാന്‍ നിങ്ങള്‍ക്ക് ആവില്ല'. കീഴടങ്ങാന്‍ മനസില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ നാഥൂറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ വെടിവെച്ച് കൊന്നു. ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാര്‍ കീഴടങ്ങാന്‍ മനസില്ലെന്ന് പ്രഖ്യാപിക്കുന്നവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു. പുതിയരൂപത്തിലും ഭാവത്തിലും അസഹിഷ്ണുതയും വര്‍ഗീയവാദവും രാജ്യത്ത് ഉയര്‍ന്നുവരുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകള്‍ക്ക് , ഓര്‍മ്മകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കൊലപ്പെടുത്തിയവര്‍, ഗാന്ധിജിയെ സ്വന്തമാക്കാതിരിക്കട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com