നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പൊലീസ് 

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് പൊലീസ്
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പൊലീസ് 

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് പൊലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്.

കോടതിക്ക് ആവശ്യമെങ്കില്‍ വീഡിയോയിലെ  സംഭാഷണം രേഖപ്പെടുത്തി നല്‍കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണവേളയില്‍ തെളിയിക്കുന്നതിന് ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com