സഹായധനം തട്ടിയെടുക്കാന്‍ ആര്യയുടെ പേരില്‍ വ്യാജ അക്കൗണ്ടുമായി ചിലര്‍

ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സ തേടാന്‍ പോലും പണമില്ലാതെ വലയുന്ന ബാലികയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്.
സഹായധനം തട്ടിയെടുക്കാന്‍ ആര്യയുടെ പേരില്‍ വ്യാജ അക്കൗണ്ടുമായി ചിലര്‍

ക്താര്‍ബിദത്തിനൊപ്പം അത്യപൂര്‍വ്വരോഗവുമായി കഷ്ടപ്പെടുന്ന അഴീക്കോട് സ്വദേശി പതിമൂന്നുകാരി ആര്യയ്ക്കുള്ള ചികിത്സാ സഹായധനത്തിലും തട്ടിപ്പ് നടത്താന്‍ ശ്രമം.  ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സ തേടാന്‍ പോലും പണമില്ലാതെ വലയുന്ന ബാലികയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആര്യയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. ചികിത്സ നടത്താന്‍ പണമില്ലെന്നറിഞ്ഞ് സഹായഹസ്തവുമായി മുന്നോട്ട് വന്നവരെ കബളിപ്പിച്ച് പണം തട്ടാന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമം നടക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. സോഷ്യല്‍മീഡിയയിലൂടെ വ്യാജ ബാങ്ക് അക്കൗണ്ട് പ്രചരിപ്പിച്ചാണ് ഇക്കൂട്ടര്‍ മുതലെടുപ്പ് നടത്തുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ വിപിന്‍ മുരളി ഫേയ്‌സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

അതിനിടെ ചിലര്‍ ആര്യയുടെ അച്ഛനെ വിളിച്ച് ഉപദേശങ്ങളും ശകാരങ്ങളും അതുപോലെ കുട്ടിയുടെ ശബ്ദം കേള്‍ക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വേദനയില്‍ നീറിക്കഴിയുന്ന കുട്ടിയുടെ കുടുംബത്തെ ഇതു കൂടുതല്‍ മാനസിക ബുദ്ധിമുട്ടിലാഴ്ത്തുന്നുന്നതായും വിപിന്‍ മുരളി തന്റെ എഫ് പോസ്റ്റില്‍ വ്യക്തമാക്കി.

ആര്യയുടെ പ്രയാസം കണ്ട് സഹായിക്കുന്നവരെ തീര്‍ത്തും വിഢികളാക്കുന്ന തരത്തിലാണ് ആര്യയുടേയും അച്ഛന്റേയും ബാങ്ക് അക്കൗണ്ടുകള്‍ എന്ന വ്യാജേനെ ചിലര്‍ സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയണമെന്നും ഇത് ക്രൂരതയാണെന്നും വിപിന്‍ മുരളി പറഞ്ഞു. 

സോഷ്യല്‍മീഡിയയിലൂടെ വാര്‍ത്തയറിഞ്ഞ്, ആര്യയുടെ കുടുംബത്തിന് സഹായം ഒഴുകിയെത്തുന്നത് മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്നതിനു തെളിവാണ്. ആര്യയ്ക്കും കുടുംബത്തിനും ആശ്വാസമാകുന്നതിനൊപ്പം അവരുടെ വേദനയ്ക്ക് ആക്കം കൂട്ടുക കൂടി ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ ഉണ്ടാവുന്നത് ഒഴിവാക്കണമെന്നും വിപിന്‍ മുരളി പോസ്റ്റില്‍ വ്യക്തമാക്കി.

ആര്യ എന്ന പെണ്‍കുട്ടി അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് വേദനയില്‍ നീറി കഴിയുന്ന വാര്‍ത്ത പുറത്തുവന്നിതിനു പിന്നാലെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ആര്യക്കായി സുമനസുകളുടെ സഹായധനവും ആശ്വാസ വാക്കുകളും പ്രവഹിക്കുകയായിരുന്നു. കുടുംബത്തിന്റെ ദുരിതാവസ്ഥയും ആര്യയ്ക്ക് ചികിത്സ മുടങ്ങിയതും അറിഞ്ഞവരാരും ആര്യക്ക് നേരെ മുഖം തിരിച്ചില്ല.

ഒരു വര്‍ഷം മുമ്പ് ആര്യ സ്‌കൂളില്‍ തളര്‍ന്ന് വീണതോടെയാണ് ബുദ്ധിമുട്ടുകള്‍ ആരംഭിച്ചത്. ശരീരവും ചുണ്ടും പൊട്ടി രക്തം വരുന്ന രോഗം ബാധിച്ച ആര്യയെ ആദ്യം ആര്‍സിസിയിലും പിന്നീട് വെല്ലൂര്‍ ആശുപത്രിയിലും ചികിത്സിച്ചിരുന്നു. എന്നാല്‍ കടക്കെണിയിലായ ഇവര്‍ തുടര്‍ചികിത്സയ്ക്കായി പാടുപെടുകയായിരുന്നു. ആര്യയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും വിദഗ്ദ ചികിത്സക്കായി അമൃത ആശുപത്രിയിലേക്ക മാറ്റുകയും ചെയ്തു.

വിപിന്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആര്യയുടെ ആ ഹൃദയഭേദകമായ കരച്ചിൽ കേട്ടുകാണുമല്ലോ? ആ കരച്ചിൽ പകർത്തുമ്പോൾ ഞാനും റിപ്പോർട്ടർ ധനേഷും Dhanesh Ravindran ഉറപ്പിച്ചതാണ് ഈ വാർത്ത പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ ചെയ്യാവുന്നതൊക്കെ ചെയ്യുമെന്ന്. അത് ലക്ഷ്യം കണ്ടിരിക്കുന്നു .മനുഷ്യത്വം ഇല്ലാതായിട്ടില്ല എന്നത് ഓർമ്മിപ്പിച്ചുകൊണ്ട് നൂറുകണക്കിനാളുകൾ സഹായവുമായി എത്തുന്നു.നിലക്കാത്ത ഫോൺകോളുകളാണ് ധനേഷിന് വരുന്നത്. ആദ്യം നൽകിയ ആര്യയുടെ അക്കൌണ്ട് ആക്ടീവല്ലാത്തതിനാൽ ആര്യയൂടെ അച്ഛന്റെ അക്കൌണ്ട് നമ്പറാണ് പിന്നീട് നൽകിയത്. (A/c No: 33634245685
SBI Azhikode branch 
IFSC Code: SBIN0011921
Arya father: +919447955216 (valsan) ). ഇപ്പോൾ ആര്യയുടെ അക്കൌണ്ടും ആക്ടീവായിട്ടുണ്ട്. 
Name : arya .k
A/c no: 67341308566
Branch: SBI ALAVIL , azhikode 
IFSC Code: SBIN0071207
ഞങ്ങൾ ഇന്നലെയും ആര്യയുടെ വീട്ടിൽ പോയിരുന്നു അവൾ വേദനക്കിടയിലും ഞങ്ങളെ നോക്കി ചിരിച്ചു. അച്ഛനും അമ്മയ്ക്കും ഉണർവ്വ് വന്നിട്ടുണ്ട്.ഇന്നലെ രാത്രി കുട്ടിയെ അമൃതയിലേക്ക് കൊണ്ടുപോയി(28/01/18). ചികിത്സ പുനരാരംഭിച്ചു .ആര്യ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ. ഏഷ്യാനെറ്റ് ന്യൂസിന്റെ എല്ലാ പ്രേക്ഷകരോടും നന്ദി ...(ചിലർ അച്ഛനെ വിളിച്ച് ഉപദേശങ്ങളും ശകാരങ്ങളും അതുപോലെ കുട്ടിയുടെ ശബ്ദം കേൾക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നുണ്ട്. അത് ദൌർഭാഗ്യകരമാണ്. കുടുംബവുമായി ബന്ധമില്ലാത്ത ആളുകളുടെ അക്കൌണ്ടും പ്രചരിക്കുന്നുണ്ട് ഇത്തരം വിഷവിത്തുക്കളെയും തിരിച്ചറിയുക)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com