സ്വകാര്യബസ് സമരം മാറ്റി; നിരക്ക് വര്‍ധന പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.നിരക്കുവര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബസുടകമള്‍
സ്വകാര്യബസ് സമരം മാറ്റി; നിരക്ക് വര്‍ധന പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി : സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.നിരക്കുവര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബസുടകമള്‍ അറിയിച്ചു.

സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് ജനവുരി മുപ്പതുമുതല്‍ അനശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധനവിലയിലും സ്‌പെയര്‍പാര്‍ട്‌സുകളിലും ഉണ്ടാകുന്ന വില വര്‍ധനയ്ക്ക് ആനുപാതികമായി മിനിമം ചാര്‍ജിലും വര്‍ധന വേണെമെന്നായിരുന്നു ആവശ്യം

 ഫെബ്രുവരി ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് ബസുകള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കൊല്ലം മുമ്പാണ് നിരക്ക് പരിഷ്‌കരിച്ചത്. കാലാനുസൃതമായി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com