ഒരുമിച്ച് ഇരുന്നവരെ അപമാനിച്ചു; പ്രിന്‍സിപ്പല്‍ എന്‍എല്‍ ബീനയ്‌ക്കെതിരെ ബ്രണ്ണനിലും പ്രതിഷേധം

 ബ്രണ്ണന്‍ കോളേജില്‍ ഒരുമിച്ചിരുന്നിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും  പ്രിന്‍സിപ്പല്‍ എന്‍എല്‍ ബിന അപമാനിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് 
ഒരുമിച്ച് ഇരുന്നവരെ അപമാനിച്ചു; പ്രിന്‍സിപ്പല്‍ എന്‍എല്‍ ബീനയ്‌ക്കെതിരെ ബ്രണ്ണനിലും പ്രതിഷേധം

കണ്ണൂര്‍:മഹാരാജാസ്  കോളേജില്‍ വിദ്യാര്‍ത്ഥികളുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട പ്രിന്‍സിപ്പല്‍ എന്‍എല്‍ ബിന പുതുതായി സ്ഥാനമേറ്റ ബ്രണ്ണന്‍ കോളേജിലും വിവാദത്തില്‍. കോളേജില്‍ ഒരുമിച്ചിരുന്നിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും അപമാനിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. പ്രിന്‍സിപ്പളിന്റെ ഈ നിലപാടിനെതിരെ എസ്എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. 

അതേസമയം ഒരുമിച്ചിരുന്ന കുട്ടികളെ അപമാനിച്ചിട്ടില്ലെന്നും നിരന്തരമായി കോളേജില്‍ എത്താത്ത കു്ട്ടിയെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.

മഹാരാജാസ് കോളേജിന് സ്വയം ഭരണം ലഭിച്ചതിന് പിന്നാലെ പ്രിന്‍സിപ്പില്‍ ഡോ. ബീന ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം. ഹോസ്റ്റലിനായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ ശ്ത്രുപക്ഷത്താക്കി നിലപാടുകള്‍ കൈകൊണ്ടതിനെതിരെ എറാണാകുളം മഹാരാജാസില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിനിടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയും ചെയ്തിരുന്നു. 

കോളേജ് ഹോസ്റ്റിലില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവുമായി പ്രിന്‍സിപ്പല്‍ സ്വീകരിച്ച നിലപാടിനെതിരെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മഹാരാജാസില്‍ നിന്നും ബീനയെ ബ്രണ്ണന്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com