ഗ്രഹണസമയത്ത് ക്ഷേത്രങ്ങളെല്ലാം അടച്ചിടും; എന്നാല്‍ ഈ ക്ഷേത്രം തുറന്നിരിക്കും

പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് കേരളത്തിലെ ഒരു ക്ഷേത്രമൊഴികെ മറ്റെല്ലാ ക്ഷേത്രങ്ങളും അടഞ്ഞു തന്നെ കിടക്കും. ഗ്രഹണസമയത്ത് പോലും തുറന്നിരിക്കുന്ന ക്ഷേത്രമാണ് കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
ഗ്രഹണസമയത്ത് ക്ഷേത്രങ്ങളെല്ലാം അടച്ചിടും; എന്നാല്‍ ഈ ക്ഷേത്രം തുറന്നിരിക്കും

കോട്ടയം: 152 വര്‍ഷത്തിനുശേഷം അപൂര്‍വതയോടെയായിരിക്കും ആകാശത്ത് ഇന്ന് അമ്പിളിയുദിക്കുക. സൂപ്പര്‍ മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും ഒരുമിക്കുന്ന അപൂര്‍വതയ്ക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് കേരളത്തിലെ ഒരു ക്ഷേത്രമൊഴികെ മറ്റെല്ലാ ക്ഷേത്രങ്ങളും അടഞ്ഞു തന്നെ കിടക്കും. ഗ്രഹണസമയത്ത് പോലും തുറന്നിരിക്കുന്ന ക്ഷേത്രമാണ് കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

രാജ്യത്ത് തന്നെ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടത്തുന്ന ക്ഷേത്രം തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണെന്നാണ് വിശ്വാസം. 1500 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവാര്‍പ്പില്‍ എന്നും പുലര്‍ച്ചെ രണ്ടിനാണ് നട തുറക്കുന്നത്. ശ്രീകൃഷ്ണന്‍ മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തില്‍ നിവേദ്യം മുടക്കാന്‍ പാടില്ലെന്നതിനാലാണ് പൂജകള്‍ മുടക്കം കൂടാതെ നടത്തുന്നത്. പ്രശ്‌നവിധി പ്രകാരമാണ് ചടങ്ങുകള്‍ മുടക്കം കൂടാതെ നടത്തി വരുന്നത്.

തിരുവാര്‍പ്പില്‍ താമരപ്പൂക്കളാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ഉഷപ്പായസമാണ് പ്രധാന നിവേദ്യം. തിരുവാര്‍പ്പ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂര്‍ത്തി ഉച്ചയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും അത്താഴപൂജയ്ക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി നടയിലും എത്തുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ ഉച്ചപൂജയും അത്താഴപൂജയും മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് നേരത്തെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com