ബിനോയ് കോടിയേരി വിഷയത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടി പരാതിക്കാരന്‍; ഒത്തുതീര്‍പ്പ് നീക്കം സജീവം

മധ്യസ്ഥ ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് സൂചന
ബിനോയ് കോടിയേരി വിഷയത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടി പരാതിക്കാരന്‍; ഒത്തുതീര്‍പ്പ് നീക്കം സജീവം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേടില്‍ പരാതി നല്‍കിയ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി തേടി. മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ട് ഹസന്‍ ഇസ്മാഇല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. 

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ബുധനാഴ്ച ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ കേരളത്തിലെത്തിയിരുന്നതായി മര്‍സുഖിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ റാം കിഷോര്‍സിങ് പറഞ്ഞു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചിരിക്കുന്ന പത്രസമ്മേളനത്തിന് മുന്‍പ് ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മധ്യസ്ഥ ചര്‍ച്ചകളിലൂടെ പണം തിരികെ വാങ്ങാനാണ് മര്‍സുഖിയുടെ ശ്രമം. രാഷ്ട്രീയ വിവാദങ്ങള്‍ക്കോ, നിയമ നടപടിക്കോ താത്പര്യമില്ലെന്നു യാദവ് പറയുന്നു. 

മധ്യസ്ഥ ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നുണ്ടെങ്കിലും പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് സൂചന. നിയമനടപടികളിലേക്ക് പോകാതെ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ രാഖുല്‍ കൃഷ്ണന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായുമാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com