മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 31st January 2018 03:00 PM  |  

Last Updated: 31st January 2018 03:00 PM  |   A+A-   |  

train-acccxfvcxvbcvb

കാസര്‍കോട്: മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. സ്ത്രീയും സഹോദരിമാരും കുട്ടിയും അടക്കം ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. പൊസോട്ടെ പരേതനായ കെടി അബൂബക്കറിന്റെ മകള്‍ ആമിന (50), സഹോദരി ആയിശ (40), ആയിശയുടെ മൂന്നു വയസുള്ള ആണ്‍കുട്ടി എന്നിവരാണു മരിച്ചത്.

മഞ്ചേശ്വരം റെയില്‍വെസ്‌റ്റേഷന് സമീപം പാളം മുറിച്ച് കടക്കവെയാണ് അപകടം ഉണ്ടായത്. കാസര്‍ഗോഡ് നിന്നും മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന ട്രെയിന്‍ കടന്നുപോയ ഉടനെ പാളം മുറിച്ചു കടക്കുമ്പോള്‍, മംഗലാപുരം ഭാഗത്തുനിന്നു അടുത്ത ട്രാക്കിലൂടെ വന്ന എഞ്ചിന്‍ തട്ടിയാണു മൂന്നു പേരും മരിച്ചത്. 

പാളം മുറിച്ച് കടന്ന ഇവരുടെ അടുത്ത പാളത്തിലൂടെ എഞ്ചിന്‍ എതിരെ വരുന്നത് ശ്രദ്ധയില്‍പ്പെടാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.