മലപ്പുറത്ത് വാട്ടര്‍ ബര്‍ത്തിനിടെ യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. 
മലപ്പുറത്ത് വാട്ടര്‍ ബര്‍ത്തിനിടെ യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും

മഞ്ചേരി: വാട്ടര്‍ ബര്‍ത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും. ഒരു മാസം മുന്‍പ് മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ പരാതി പറയാത്തതിനെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്താതെയായിരുന്നു സംസ്‌കരിച്ചിരുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. 

ജനുവരി എട്ടിന് മലപ്പുറത്തെ മഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വളവന്നൂര്‍ സ്വദേശിനിയായ 23കാരിയാണ് മരിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബിപി നിലച്ചതോടെ യുവതിയെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രകൃതിചികിത്സാ വിഭാഗത്തിലായിരുന്നു യുവതിയുടെ പ്രസവം നടന്നത്. ഇവിടെ ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. 

2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാ ആശുപത്രിയില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാകുകയും അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍ എത്തുകയും ഇതേ തുടര്‍ന്ന് യുവതി മരിക്കുകയുമായിരുന്നു. തുടര്‍ന്ന്, ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സക്ക് വിധേയമാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com