പതിനാലുകാരിയെ അമ്മയുടെ കാമുകന്‍ ബലാല്‍സംഗം ചെയ്തു ; അമ്മയും കാമുകനും അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd July 2018 11:17 AM |
Last Updated: 02nd July 2018 11:27 AM | A+A A- |

മലപ്പുറം : മലപ്പുറത്ത് പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മലപ്പുറം മങ്കടയിലാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തു.
പീഡനം നടന്നത് അമ്മയുടെ അറിവോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയെ കേസില്‍ പ്രതി ചേര്‍ത്തത്. അമ്മയുടെ കാമുകനായ തിരൂര്‍ക്കാട് സ്വദേശി സൂഹൈലാണ് അറസ്റ്റിലായത്. ഇയാള്‍ ഓട്ടോ ഡ്രൈവറാണ്.
ഒരുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനെ അറിയിച്ചതോടെയാണ് ഇക്കാര്യം പൊലീസിന് മുന്നിലെത്തുന്നത്. കുട്ടിയുടെ അച്ഛന്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പ്രതികളെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.