മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു: മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd July 2018 06:12 AM |
Last Updated: 02nd July 2018 08:49 AM | A+A A- |

കൊച്ചി: മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഭിമന്യു(20)വാണ് കൊല്ലപ്പെട്ടത്. ഇടുക്കി വട്ടവട സ്വദേശിയാണ്.
പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുനെ(19) മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിലാല്‍, ഫറൂഖ്, റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.അക്രമി സംഘത്തില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമേയുള്ളുവെന്നും മറ്റുള്ളവര്‍ പുറത്തു നിന്നും എത്തിയവരാണെന്നും പൊലീസ് പറയുന്നു.
.മഹാരാജാസ് കോളെജില്‍ ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണ്.നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ തയ്യാറാക്കുന്നതിനിടയിലായിരുന്നു സംഘര്‍ഷം.എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് കൊല്ലപ്പെട്ട അഭിമന്യു.