സ്വത്ത് തർക്കം എൻജിനിയറെ വെട്ടിക്കൊന്നു; പിന്നാലെ അയൽവാസി ട്രയിനിന് മുന്നിൽ ചാടി മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd July 2018 11:23 PM |
Last Updated: 03rd July 2018 11:23 PM | A+A A- |

കാസർകോട്: സ്വത്തു തർക്കത്തെ തുടർന്ന് ബി.എസ്.എന്‍.എല്‍ ഡിവിഷന്‍ എഞ്ചിനീയറെ വെട്ടിക്കൊന്ന് അയൽവാസി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ബി.എസ്.എന്‍.എല്‍ കാസർകോട് ഡിവിഷന്‍ എഞ്ചിനീയര്‍ എം. സുധാകര നായിക്ക് (55) അയൽവാസിയുടെ വെേട്ടറ്റു മരിച്ചത്. ബോവിക്കാനത്തിനം മല്ലത്തിനടുത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
അയൽവാസിയായ പി. രാധാകൃഷ്ണനാണ് ഇയാളെ വെട്ടിക്കൊന്നത്. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ കുമ്പള റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിെൻറ മുന്നിൽ ചാടി മരിക്കുകയും ചെയ്തു. സ്വത്തു തർക്കത്തെ സംബന്ധിച്ച് നേരത്തെ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് ആദൂർ സി.െഎ പറഞ്ഞു.
വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിനടുത്തുള്ള വിജനമായ സ്ഥലത്തു വെച്ചാണ് അയൽവാസിയായ പി. രാധാകൃഷ്ണൻ വെട്ടിക്കൊന്നത്. മല്ലം സ്കൂളിനടുത്താണ് സുധാകര നായക്ക് താമസിക്കുന്നത്. വീടിന് പിറകിലായി സ്കൂളിനടുത്താണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂർ സി.െഎയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: സുജാത മക്കൾ: സുഭാഷ്, സുഹാസ്. ഇരുവരും വിദ്യാർഥികളാണ്.