ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് തടഞ്ഞില്ല; യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് തടഞ്ഞില്ല; യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.വൈദികര്‍ക്ക് എതിരെ യുവതിയുടെ മൊഴിയില്‍ പരാമര്‍ശമുണ്ടോയെന്ന് പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് വൈദികന്റെ മുന്‍കൂര്‍ ജാമ്യം ഹര്‍ജി പരിഗണിക്കവേ, സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഇതിനിടെ, വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് തടയണമെന്ന് ഹര്‍ജിയിലുടെ വൈദികന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് കോടതി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com