കുമ്മനത്തെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതും പ്രയോജനപ്പെടുത്തിയില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അമിത് ഷാ 

ബിജെപി സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ, കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അദ്ധ്യഷന്‍ അമിത് ഷാ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു
കുമ്മനത്തെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതും പ്രയോജനപ്പെടുത്തിയില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അമിത് ഷാ 

തിരുവനന്തപുരം:  ബിജെപി സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ, കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അദ്ധ്യഷന്‍ അമിത് ഷാ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം സംസ്ഥാനത്തിന് നല്‍കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞു. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

2021 ല്‍ കേരളത്തില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കും വരെ  വിശ്രമമില്ലെന്ന് അമിത് ഷാ പറഞ്ഞു.  കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആക്രമണമാണ്. ദേശീയപാത വികസനം അടക്കമുളള വിഷയങ്ങളില്‍ രാഷ്ട്രീയകാര്യങ്ങള്‍ പറഞ്ഞ് സ്ഥലമേറ്റെടുത്ത് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായും അമിത് ഷാ കുറ്റപ്പെടുത്തി. 

അതേസമയം, അമിത് ഷായുടെ മടങ്ങിപ്പോക്കിന് പിന്നാലെ സംസ്ഥാനത്തിന് പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് സൂചന. ആര്‍.എസ്.എസ് നേതൃത്വവുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനം. കേന്ദ്ര നേതാക്കളായ വി.മുരളീധര്‍ റാവു, വി.എല്‍ സന്തോഷ്, എച്ച് രാജ, എല്‍. ഗണേഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com