ക്യാംപസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്ക് ഏറ്റ തിരിച്ചടി: ഹസന്‍

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസന്‍.
ക്യാംപസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്ക് ഏറ്റ തിരിച്ചടി: ഹസന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസന്‍. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിക്കുന്ന നിലപാടാണ് ഹസന്‍ സ്വീകരിച്ചത്.

ക്യാംപസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്ക് ഏറ്റ തിരിച്ചടിയാണിതെന്ന് ഹസന്‍ ആരോപിച്ചു. കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. തീവ്രവാദത്തെ നിയമം കൊണ്ട് നേരിടണമെന്നും എം എം ഹസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com