ഓഖി ബാധിത കുടുംബങ്ങള്‍ക്ക് സഹായവുമായി സര്‍ക്കാര്‍; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കും
By സമകാലികമലയാളം ഡെസ്‌ക് | Published: 04th July 2018 04:40 PM |
Last Updated: 04th July 2018 04:40 PM | A+A A- |

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍. ചുഴലിക്കാറ്റില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. 318 മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറിസ് ഡയറക്ടര്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.
വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായ തുക അതാത് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കളക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യാനാണ് പദ്ധതി.