ഗുഡ്‌നൈറ്റില്‍ തുടങ്ങി, ശേഷം അശ്ലീല മെസേജുകളും ചിത്രങ്ങളും, പിന്നാലെ അറസ്റ്റും
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th July 2018 09:16 AM |
Last Updated: 04th July 2018 09:16 AM | A+A A- |

വയനാട്: വാട്‌സ്ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശവും ഫോട്ടോകളും അയച്ച സുല്‍ത്താന്‍ബത്തേരി സ്വദേശി അറസ്റ്റില്‍. 45കാരനായ റോയി എബ്രഹാമിനെയാണ് വയനാട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്‍കുന്നം സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്‌സ്ആപ് വഴി കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. ഗുഡ്‌നൈറ്റില്‍ ആരംഭിച്ച സന്ദേശങ്ങള്‍ അതിരുകടന്നതോടെ വീട്ടുകാര്‍ ഇയാളെ ഫോണില്‍ വിളിച്ച് വിലക്കിയിരുന്നു. എന്നാല്‍, തുടര്‍ന്നും സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും പതിവായി തുടര്‍ന്ന ഇയാള്‍ക്കെതിരെ പൊന്‍കുന്നം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് സന്ദേശങ്ങള്‍ അയച്ചിരുന്ന ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്ന് വീണ്ടും സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെകണ്ട് പരാതിപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റോയി എബ്രഹാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുപോലുള്ള പരാതികള്‍ ഇയാളെകുറിച്ച് മുമ്പും ഉണ്ടായിട്ടുണ്ടെന്നും സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.