നീനുവിന് മാനസിക പ്രശ്‌നം, വിവാഹത്തെ എതിര്‍ത്തത് അതുകൊണ്ട്; കെവിനുമായുള്ള വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും രഹ്ന

നീനുവിന് മാനസിക പ്രശ്‌നം, വിവാഹത്തെ എതിര്‍ത്തത് അതുകൊണ്ട്; കെവിനുമായുള്ള വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും രഹ്ന
നീനുവിന് മാനസിക പ്രശ്‌നം, വിവാഹത്തെ എതിര്‍ത്തത് അതുകൊണ്ട്; കെവിനുമായുള്ള വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും രഹ്ന

കോട്ടയം: കെവിന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയല്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. മകന്‍ ഷാനു ഗള്‍ഫില്‍നിന്നു വന്ന വിവരം പോലും താന്‍ അറിഞ്ഞിരുന്നില്ലെന്ന് രഹ്ന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കെവിന്‍ വധക്കേസില്‍ തനിക്കു പങ്കൊന്നുമില്ല, ഗൂഢാലോചനയിലും പങ്കാളിയല്ല. ഭര്‍ത്താവും മകനും അതു ചെയ്യില്ലെന്നാണ് വിശ്വാസം. അഥവാ ചെയ്തിട്ടുണ്ടെങ്കില്‍ അതു നീനുവിന്റെ നന്മയെക്കരുതിയാണെന്ന് രഹ്ന പറഞ്ഞു.

നീനുവിനു മാനസിക പ്രശ്‌നമുണ്ട്. ഇടയ്‌ക്കെല്ലാം അവള്‍ കുട്ടികളെപ്പോലെയാണ്. ഇടയ്ക്ക് ഇപ്പോള്‍ ആത്മഹത്യ ചെയ്യുമെന്നു പറയും. കെവിനുമായുള്ള ബന്ധം അവള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കില്‍ എതിര്‍ക്കില്ലായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വച്ച് എതിര്‍ത്തത് നീനു അതിനു പാകമായിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്. നീനുവിനെ വിവാഹം ചെയ്തുകൊടുക്കാമെന്ന് കെവിനോടു പറഞ്ഞിരുന്നതായും രഹ്ന അവകാശപ്പെട്ടു.

കെവിന്റെ പിതാവുമായി സംസാരിക്കാന്‍ പോയിരുന്നു. വര്‍ക്ക് ഷോപ്പില്‍ വച്ചാണ് സംസാരിച്ചത്. താനല്ല, സഹോദരിയുടെ മകനാണ് കെവിന്റെ പിതാവുമായി സംസാരിച്ചത്. അന്ന് ഈ മകനുമായി തനിക്കു കുറെ നാളായി ബന്ധമൊന്നുമില്ലെന്നാണ് കെവിന്റെ പിതാവ് പറഞ്ഞതെന്ന് രഹ്ന പറഞ്ഞു. 

താന്‍ ഒളിവില്‍ പോയിട്ടില്ല. നാട്ടില്‍ തന്നെയുണ്ടായിരുന്നു. ദൈവമാണ് തന്നെ കാത്തത്. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത്. തെറ്റൊന്നും ചെയ്യാത്തതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതെന്നും രഹ്ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com