ഭുവനേശ്വരനെ കെ എസ് യുക്കാര്‍ കൊന്നത് എ കെ ആന്റണി മറക്കരുതെന്ന് തോമസ് ഐസക്

സഖാവ് ഭുവനേശ്വരനെ കെഎസ് യുക്കാര്‍ കൊന്നത് എങ്ങനെയാണ് എന്ന് എ കെ ആന്റണി മറക്കരുത് എന്ന് ധനമന്ത്രി തോമസ് ഐസക്. തലച്ചോറ് കലങ്ങുന്നത് വരെ ഭുവനേശ്വരന്റെ തല പിടിച്ച് സിമന്റ് തറയിലിടിച്ചവരാണ് അവര്‍
ഭുവനേശ്വരനെ കെ എസ് യുക്കാര്‍ കൊന്നത് എ കെ ആന്റണി മറക്കരുതെന്ന് തോമസ് ഐസക്

ആലപ്പുഴ: സഖാവ് ഭുവനേശ്വരനെ കെഎസ് യുക്കാര്‍ കൊന്നത് എങ്ങനെയാണ് എന്ന് എ കെ ആന്റണി മറക്കരുത് എന്ന് ധനമന്ത്രി തോമസ് ഐസക്. തലച്ചോറ് കലങ്ങുന്നത് വരെ ഭുവനേശ്വരന്റെ തല പിടിച്ച് സിമന്റ് തറയിലിടിച്ചവരാണ് അവര്‍.വെറും 17 വയസ്സുമാത്രമായിരുന്നു ഭുവനേശ്വരന്റെ പ്രായമെന്നും തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റില്‍  കുറിച്ചു.

ഭുവനേശ്വരനെ പോലുള്ള എസ്എഫ്‌ഐ സഖാക്കളുടെ ചോര വീണ് കരുവാളിച്ച ചരിത്രമാണ് കെഎസ് യുവിന് പറയാനുള്ളത്. ആന്റണി മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് സഖാവ് ഭുവനേശ്വരന്‍ പന്തളം എസ്എന്‍ കോളെജില്‍ വച്ച് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരനാണ് ജി സുധാകരനെന്നും അദ്ദേഹം പറഞ്ഞു.കൊല്ലും കൊലവിളിയുമായി ക്യാമ്പസ് അടക്കിഭരിക്കാമെന്ന വ്യാമോഹത്തിന് കാലം കൊടുത്ത ശിക്ഷയാണ് ആ സംഘടനയുടെ ഇന്നത്തെ ഗതികേട് എന്നും തോമസ് ഐസക് വ്യക്തമക്കി.

കേരളത്തില്‍ കലാലയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗ്ഗീയ സംഘടനകള്‍ അല്ലെന്ന ആന്റണിയുടെ അഭിപ്രായത്തില്‍ ഭാഗികമായ ശരിയുണ്ട്. കെഎസ് യുആണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.ആ അക്രമരാഷ്ട്രീയമാണ് കെ എസ് യു വിനെ കേരളരാഷ്ട്രീയത്തില്‍ അപ്രസക്തമാക്കിയതെന്നും ആന്റണി എന്തൊക്കെ പറഞ്ഞാലും ആ ചരിത്രമൊന്നും മാഞ്ഞ് പോകില്ലെന്നും ഐസക് ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com