മഹാരാജാസില്‍ ഇന്ന് അനുശോചനയോഗം; കൊലയാളി സംഘത്തിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യും

ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി കുട്ടികള്‍ക്ക് ബോധവത്കരണപരിപാടി സംഘടിപ്പിക്കും
മഹാരാജാസില്‍ ഇന്ന് അനുശോചനയോഗം; കൊലയാളി സംഘത്തിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യും


കൊച്ചി: എറണാകുളം മഹാരാജാസ് കൊളേജില്‍ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യാന്‍ കൊളേജ് കൗണ്‍സിലിന്റെ തീരുമാനം. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജെഐ മുഹമ്മദ്, ഫാറൂഖ് അമാനി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഭിമന്യുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനും ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിക്കുന്ന തുക ജൂലൈ 10ന് ബന്ധുക്കള്‍ക്ക് നല്‍കും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജ്ജുന്റെ ചികിത്സാ ചെലവ് വഴിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹിന്ദി വകുപ്പ് മേധാവി ഡോ. ഇന്ദു വത്സയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെയും കൗണ്‍സില്‍ നിയോഗിച്ചു. കൊളേജിലെ റഗുലര്‍ ക്ലാസുകള്‍ ബുധനാഴ്ചയും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് തിങ്കളാഴ്ചയും ആരംഭിക്കും. ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി കുട്ടികള്‍ക്ക് ബോധവത്കരണപരിപാടി സംഘടിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com