കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കരുത്: മാമുക്കോയ

ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടൻ മാമുക്കോയ
കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കരുത്: മാമുക്കോയ

ദോഹ: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങൾ തുടരുന്നതിനിടെ, പ്രതികരണവുമായി നടൻ‌ മാമുക്കോയ. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടൻ മാമുക്കോയ ആവശ്യപ്പെട്ടു.

അക്രമത്തിനിരയായ പെൺകുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവൾക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹയിൽ  മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാമുക്കോയ.

കലാകാരന്മാർ സാമൂഹിക വിഷയങ്ങളിൽ ഇടപെടണം. ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഇതിനായി ആരെയും നിർബന്ധിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com