പരാതിയുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി; മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ കേസെടുത്തു

ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് കേസെടുത്തത്
പരാതിയുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി; മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ കേസെടുത്തു

കൊല്ലം: മാതൃഭൂമി ചാനല്‍ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ പൊലീസ് കേസെടുത്തു. ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ ഡിബേറ്റില്‍  വേണു നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം എസിപി പ്രദീപ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി ആരംഭിച്ചത്. 

രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.  ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡി സഹിതമാണ് പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com