അമ്മ മനസ്സുമായി പ്രധാന അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇനി അനഘയ്ക്ക കൈത്താങ്ങില്ലാതെ സഞ്ചരിക്കാം

ഞങ്ങളുടെ സ്‌കൂളില്‍ ഒരു വീല്‍ ചെയര്‍ അത്യാവശ്യമായിരുന്നു ആരെ സമീപിക്കണം. എല്ലാവരും പുറത്തു പോകുമ്പോള്‍ ഒരു മിടുക്കിക്കുട്ടിക്ക് ക്ലാസ്സില്‍ ഇരിക്കേണ്ടി വരുന്നു
അമ്മ മനസ്സുമായി പ്രധാന അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇനി അനഘയ്ക്ക കൈത്താങ്ങില്ലാതെ സഞ്ചരിക്കാം

കാട്ടാക്കട: പൂവച്ചല്‍ ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാംക്ലാസുകാരി അനഘയ്ക്ക് ഇനി കൈത്താങ്ങില്ലാതെ സഞ്ചരിക്കാം. ഇതിന് സഹായകമായത് സ്‌കൂളിലെ പ്രധാന അധ്യാപിക ജയന്തി ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. അമ്മ മനസിന്റെ കരുതലുള്ള പ്രധാന അധ്യാപികയുടെ ആഗ്രഹം സ്വാര്‍ത്ഥകമാക്കിയത് ഡിവൈഎഫ്‌ഐ  കാട്ടാക്കട ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാരാണ്

അനഘയുടെ നിസ്സാഹയവസ്ഥയെ പറ്റി ഹെഡ്മിസ്ട്രസ് ജയന്തി ദേവി ടീച്ചറുടെ കമന്റ് ഇങ്ങനെയായിരുന്നു: ഞങ്ങളുടെ സ്‌കൂളില്‍ ഒരു വീല്‍ ചെയര്‍ അത്യാവശ്യമായിരുന്നു ആരെ സമീപിക്കണം. എല്ലാവരും പുറത്തു പോകുമ്പോള്‍ ഒരു മിടുക്കിക്കുട്ടിക്ക് ക്ലാസ്സില്‍ ഇരിക്കേണ്ടി വരുന്നു, എനിക്ക് ഒരുപാട് വിഷമമാണ്. ഞാന്‍ കഴിഞ്ഞ വര്‍ഷവും ഇത് പലരോടും പറഞ്ഞതാണ് നടന്നില്ല. സ്‌കൂള്‍ ഏതാണ് എന്ന് ചോദിച്ചു ആര്‍ രതീഷിന്റെ മറുപടിയും. തടര്‍ന്ന് പൂവച്ചല്‍ മേഖല കമ്മിറ്റി സ്‌കൂളിനായി വീല്‍ചെയര്‍ വാങ്ങി നല്‍കും എന്ന ഉറപ്പും നല്‍കി. ബ്ലോക്ക് സമ്മേളനത്തിന്റെ സമാപന ദിവസം രാവിലെ സ്‌കൂളിലെത്തി വീല്‍ ചെയര്‍ നല്‍കുമെന്ന് രതീഷ് അറിയിച്ചു. 

ടീച്ചറുടെ കമന്റും മറുപടിയായി എത്തിയ വാക്കുമാണ് അനഘയെന്ന കൊച്ചു മിടുക്കിക്ക് ആശ്വാസമായി മാറിയത്. അനഘയ്ക്ക് ടീച്ചറുടെ ആഗ്രഹം പോലെ മറ്റുള്ളവരോടൊപ്പം ഇനി പുറത്തിറങ്ങാം. അനഘയെ പിതാവ് സത്യദാസ് എല്ലാ ദിവസവും എടുത്തുകൊണ്ടാണ് ക്ലാസില്‍ എത്തിച്ചിരുന്നത്. പിന്നെ വൈകുന്നതുവരെ ക്ലാസ് മുറിയാണ് അവളുടെ ലോകം. വീല്‍ ചെയര്‍ ലഭിച്ചതോടെ ഇനി അനഘക്കുട്ടിക്ക് പരസഹായമില്ലാതെ ക്ലാസിന് പുറത്തിറങ്ങാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com