ന്യൂ ജനറേഷനില്‍ വിശ്വാസമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; ഇവിടെയുണ്ടാകുന്ന 'പാരലല്‍  സിനിമ' കോപ്പിയടി

പഴയ ആളുകളെ തള്ളിപ്പറയുന്ന രീതി നാട്ടിലുണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ല. പഴയ സംവിധായകര്‍ ശരിയായി ഗ്രൗണ്ട് വര്‍ക്ക് ചെയ്ത് വന്നവരാണെന്നും അവര്‍ തെളിച്ച വഴിയിലൂടെയാണ് താന്‍ കടന്നുവന്നതെന്നും 
ന്യൂ ജനറേഷനില്‍ വിശ്വാസമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; ഇവിടെയുണ്ടാകുന്ന 'പാരലല്‍  സിനിമ' കോപ്പിയടി

കൊച്ചി:  പഴയ സംവിധായകരെ അംഗീകരിക്കാത്ത ന്യൂജനറേഷനില്‍ തനിക്ക് വിശ്വാസമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.പഴയ ആളുകളെ തള്ളിപ്പറയുന്ന രീതി നാട്ടിലുണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ല. പഴയ സംവിധായകര്‍ ശരിയായി ഗ്രൗണ്ട് വര്‍ക്ക് ചെയ്ത് വന്നവരാണെന്നും അവര്‍ തെളിച്ച വഴിയിലൂടെയാണ് താന്‍ കടന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

വെറും സിനിമയാണ് ഞാന്‍ സംവിധാനം ചെയ്യുന്നത്. ആര്‍ട്ട് ഫിലിം എടുക്കാറില്ല. കാണുന്നവരാണ് അതിനെ അങ്ങനെയൊക്കെ തരം തിരിക്കുന്നത്. ആര്‍ട്ട് ഹൗസോ , പാരലല്‍ സിനിമയോ കേരളത്തിലില്ല. ഇവിടെയുണ്ടാകുന്നത് പാശ്ചാത്യ സിനിമയുടെ കോപ്പിയടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ സിനിമകളുടെയും പശ്ചാത്തലമായി സ്വീകരിച്ചത് തിരുവിതാംകൂര്‍ ആയതുകൊണ്ടാണ് ആ ഭാഷ തന്റെ സിനിമകളില്‍ കടന്നുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com