'പൊലീസ് രാജിനെതിരെ സാംസ്‌കാരിക നായികാ നായകന്മാരുടെ പ്രസ്താവന വരും ; ബിആര്‍പി ഭാസ്‌കര്‍, സക്കറിയ, ജെ ദേവിക തുടങ്ങിയവരുടെ സഹകരണം പ്രതീക്ഷിക്കുന്നു'

'പൊലീസ് രാജിനെതിരെ സാംസ്‌കാരിക നായികാ നായകന്മാരുടെ പ്രസ്താവന വരും ; ബിആര്‍പി ഭാസ്‌കര്‍, സക്കറിയ, ജെ ദേവിക തുടങ്ങിയവരുടെ സഹകരണം പ്രതീക്ഷിക്കുന്നു'

മോദി സര്‍ക്കാരിന്റെ അതേ ന്യൂനപക്ഷ വിരുദ്ധ നയം പിണറായി വിജയന്റെ സംഘി പോലീസും പിന്തുടരുന്നു

കൊച്ചി :  എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിക്കൂട്ടിലായ എസ്ഡിപിഐയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ അരുംകൊലയെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേക്കാള്‍ മുമ്പ് അപലപിച്ചത് എസ്ഡിപിഐ ആയിരുന്നു. കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നിവയൊന്നും തങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇല്ലെന്നും, ഏതെങ്കിലും എസ്ഡിപിഐ പ്രവര്‍ത്തകന് മഹാരാജാസ് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും പ്രഖ്യാപിച്ചു. സത്യത്തില്‍ അങ്ങനെ ഒരു പ്രസ്താവനയുടെയോ പ്രഖ്യാപനത്തിന്റെയോ ആവശ്യമില്ല. കാരണം എസ്ഡിപിഐയെ കുറിച്ച് നമുക്കാര്‍ക്കും ഒരു സംശയവുമില്ല. സത്യം, നീതി, അഹിംസ എന്നിത്യാദി സനാതന മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടു കൂറുപുലര്‍ത്തുന്ന, മതമൈത്രിക്കു വേണ്ടി അനവരതം യത്‌നിക്കുന്ന പാര്‍ട്ടിയാണത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പരിഹസിച്ചു. 

പൊലീസാണെങ്കില്‍ സംസ്ഥാനത്തെമ്പാടും പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നു, പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുന്നു. മോദി സര്‍ക്കാരിന്റെ അതേ ന്യൂനപക്ഷ വിരുദ്ധ നയം പിണറായി വിജയന്റെ സംഘി പൊലീസും പിന്തുടരുന്നു. പൊലീസ് അതിക്രമത്തിനും ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനും എതിരെ എസ്ഡിപിഐ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലി നടത്തുന്നുണ്ട്. പാര്‍ട്ടി നേരത്തെ നടത്തിയ ഹൈക്കോടതി മാര്‍ച്ചുപോലെ ശാന്തവും സമാധാന പൂര്‍ണവുമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സംസ്ഥാനത്തെ പൊലീസ് രാജിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ സാംസ്‌കാരിക നായികാ നായകന്മാരുടെ ഒരു പ്രസ്താവന നാളെ പുറത്തു വരും. ബിആര്‍പി ഭാസ്‌കര്‍, സക്കറിയ, ജെ ദേവിക മുതലായവരുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ കുറിച്ചു.
 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ അരുംകൊലയെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേക്കാള്‍ മുമ്പ് അപലപിച്ചത് SDPI ആയിരുന്നു. കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നിവയൊന്നും തങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇല്ലെന്നും, ഏതെങ്കിലും SDPI പ്രവര്‍ത്തകന് മഹാരാജാസ് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും പ്രഖ്യാപിച്ചു.

സത്യത്തില്‍ അങ്ങനെ ഒരു പ്രസ്താവനയുടെയോ പ്രഖ്യാപനത്തിന്റെയോ ആവശ്യമില്ല. കാരണം ടഉജകയെ കുറിച്ച് നമുക്കാര്‍ക്കും ഒരു സംശയവുമില്ല. സത്യം, നീതി, അഹിംസ എന്നിത്യാദി സനാതന മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടു കൂറുപുലര്‍ത്തുന്ന, മതമൈത്രിക്കു വേണ്ടി അനവരതം യത്‌നിക്കുന്ന പാര്‍ട്ടിയാണത്.

എന്നാല്‍ സംഘപരിവാരത്തെപ്പോലും നാണിപ്പിക്കുന്ന നുണപ്രചരണമാണ് ഇപ്പോള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടയുളള മുഖ്യധാരാ മാധ്യമങ്ങളും അത് ആവര്‍ത്തിക്കുന്നു. കെഇഎന്‍ കുഞ്ഞഹമ്മദിനെയും ദീപാ നിശാന്തിനെയും പോലുളള നേര്‍ബുദ്ധികള്‍ പോലും SDPIയെ തെറ്റിദ്ധരിച്ചിരിക്കുന്നു.

പോലീസാണെങ്കില്‍ ഇതു തരമാക്കി സംസ്ഥാനത്തെമ്പാടും പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നു, പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുന്നു. മോദി സര്‍ക്കാരിന്റെ അതേ ന്യൂനപക്ഷ വിരുദ്ധ നയം പിണറായി വിജയന്റെ സംഘി പോലീസും പിന്തുടരുന്നു.

പോലീസ് അതിക്രമത്തിനും ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനും എതിരെ ഇന്ന് വൈകുന്നേരം SDPI ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലി നടത്തുന്നുണ്ട്. പാര്‍ട്ടി നേരത്തെ നടത്തിയ ഹൈക്കോടതി മാര്‍ച്ചുപോലെ ശാന്തവും സമാധാന പൂര്‍ണവുമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സംസ്ഥാനത്തെ പോലീസ് രാജിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ സാംസ്‌കാരിക നായികാ നായകന്മാരുടെ ഒരു പ്രസ്താവന നാളെ പുറത്തു വരും. ബിആര്‍പി ഭാസ്‌കര്‍, സക്കറിയ, ജെ ദേവിക മുതലായവരുടെ സഹകരണം പ്രതീക്ഷിക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com