നിപ്പ പ്രതിരോധം :  കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം ; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി

അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കെ ശൈലജയും എറ്റുവാങ്ങി
നിപ്പ പ്രതിരോധം :  കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം ; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി


ബാള്‍ട്ടിമോര്‍ : കേരളത്തില്‍ അടുത്തിടെ ഉണ്ടായ നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ക്ക് കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും എറ്റുവാങ്ങി. ഇന്‍സ്റ്റിറ്റിയൂട്ട് സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ.ഫോബര്‍ട്ട് ഗെലോ ഉപഹാരം സമ്മാനിച്ചു.

നിപ്പ വൈറസിനെ എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിരിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഐ.എച്ച്.വി അധികൃതര്‍ അഭിപ്രായപെട്ടതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളത്തില്‍ അടുത്തിടെ ഉണ്ടായ നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചതിന്റെ പേരില്‍ അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും, ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കും ബഹു. മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പു മന്ത്രിക്കും സ്വീകരണം നല്‍കി.
അമേരിക്കയിലെ ബാള്‍ട്ടിമോര്‍ എന്ന സ്ഥലത്താണ് മെറിലാന്റ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് (1HV) സ്ഥിതി ചെയ്യുന്നത് .
ലോകജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന വിധത്തില്‍ പുതിയ തരം വൈറസുകളും ബാക്ടീരിയകളും, ഫംഗസുകളും രൂപം കൊള്ളുന്നുണ്ട്. പലതിനും ആവശ്യമായ പ്രതിരോധ കുത്തിവെപ്പികളോ മരുന്നുകളോ ഇനിയും കണ്ടു പിടിക്കേണ്ടതുണ്ട്. രോഗ പകര്‍ച്ച വഴി കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപെടാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. എയ്ഡ്‌സ് രോഗത്തിന് കാരണമായ HIV വൈറസുകളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ശ്രീ.റോബര്‍ട്ട് .സി ഗാലോയുടെ നേതൃത്വത്തില്‍ നടന്ന ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ഞാനും പങ്കെടുത്തു.നിപ്പ വൈറസിനെ എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിരിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ഐ.എച്ച്.വി അധികൃതര്‍ അഭിപ്രായപെട്ടു തുടര്‍ന്ന് ഗ്ലോബല്‍ വൈറസ് ഇന്‍സ്റ്റിറ്റിയൂട്ട് (1VH) തിരുവനന്തപുരത്ത് സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നത് ഈ നെറ്റ് വര്‍ക്കിന്റെ ( GVN) സഹായത്തോടെയാണ് .തടര്‍ന്നു നടക്കുന്ന ഗവേഷണങ്ങളിലും പരിശീലന പരിപാടികളിലും കേരളത്തില്‍ നിന്നുള്ള വിദഗ്ദര്‍ കുടി പങ്കെടുക്കണമെന്ന് റോബര്‍ട്ട് സി. ഗാലോ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ മലയാളിയായ Dr. MV പിള്ളയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. 
ശാസ്ത്രലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഗവേഷണ പരിപാടികളില്‍ കേരളവും ഭാഗഭാക്കാകുന്നു എന്നതില്‍ നമുക്കു അഭിമാനിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com