കാര്‍പോര്‍ച്ചില്‍ കിടന്ന ഇന്നോവ അജ്ഞാതന്‍ കത്തിച്ചു; പെട്രോള്‍ ഒഴിക്കുന്നതും തീയിടുന്നതും സിസിടിവിയില്‍ 

കാക്കനാട് പടമുകളിലെ സാറ്റ്‌ലൈറ്റ് ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ബാജോ എബ്രഹാമിന്റെ കാറാണ് അജ്ഞാതന്‍ തീയിട്ടത്
കാര്‍പോര്‍ച്ചില്‍ കിടന്ന ഇന്നോവ അജ്ഞാതന്‍ കത്തിച്ചു; പെട്രോള്‍ ഒഴിക്കുന്നതും തീയിടുന്നതും സിസിടിവിയില്‍ 

കാക്കനാട്: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചു. കാക്കനാട് പടമുകളിലെ സാറ്റ്‌ലൈറ്റ് ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ബാജോ എബ്രഹാമിന്റെ കാറാണ് അജ്ഞാതന്‍ തീയിട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. 

ഉറക്കത്തിലായിരുന്ന ബിജോയിയും കുടുംബവും അയല്‍ക്കാര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. പുറത്തിറങ്ങിനോക്കിയപ്പോഴാണ് കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും ഇവരെത്തി തീയണയ്ക്കുകയുമായിരുന്നു.

കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്ന് ഒരാള്‍ ഗെയ്റ്റിനു പുറത്തുനിന്നുകൊണ്ട് കാറിലേക്ക് ഒഴിക്കുന്നതും തീകൊളിത്തുന്നതുമായ ദൃശ്യങ്ങള്‍ ബിജോയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തീപിടിത്തതില്‍ ടയറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിയതുകേട്ട സമീപവാസികള്‍ ബിജോയെ ഫോണില്‍ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. കുടുംബവഴക്കാണോ കാറിന് തീയിട്ടതിന് പിന്നിലെ കാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെതിരെ ബിജോ പൊലീസില്‍ പരാതിനല്‍കി. ബിജോയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com