വികെ ശ്രീരാമനെ സോഷ്യല്‍ മീഡിയയില്‍ കൊന്ന യുവാവ് അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 08th July 2018 04:09 AM |
Last Updated: 08th July 2018 04:09 AM | A+A A- |
കുന്ദംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന് ഫെയ്‌സ്ബുക്ക്, വാടസ്ആപ് വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ (31) യാണ് സി.ഐ. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം അഡീഷണല്‍ എസ്.ഐ. ഹക്കീം, സിവില്‍ പോലീസ് ഓഫീസര്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.
തമാശയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റിട്ടതെന്നാണ് ബഗീഷ് പോലീസിനോടു പറഞ്ഞത്.വി.കെ. ശ്രീരാമന്റെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുന്ദംകുളം പോലീസ് ഇയാളെ കണ്ടെത്തിയത്. ബഗീഷിനെ കോടതിയില്‍ ഹാജരാക്കി.