അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും

ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് പി രാജീവ് അറിയിച്ചു
അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും


കൊച്ചി :  മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായപ്രവാഹം. അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കും. സിപിഎം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് പി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മഹാരാജാസ് കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയാണ് ആഷിഖ് അബു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മഹാരാജാസിന്റെ എസ് എഫ് ഐ നേതാവായിരുന്ന ആഷിക് അബുവും റീമ കല്ലിങ്കലും ചേര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കും. സി പി ഐ എം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് ഫേസ് ബുക്കിലൂടെ അറിഞ്ഞ് താനും മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് നമ്പറായ 12380200021782 IFSC Code FDRL 0001238 Federal Bank, Ernakulam M.G.Road Branchലേക്ക് ഫണ്ട് അയക്കാം. സെക്രട്ടറി സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ട് . സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എറണാകുളം കമ്മിറ്റിയുടെയും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടേയും സഹായത്തോടെ രക്തസാക്ഷി കുടുംബ സഹായത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com