ഇരയെ അപമാനിക്കല്‍ തുടരുന്നു, ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

ഇരയെ അപമാനിക്കല്‍ തുടരുന്നു, ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍
ഇരയെ അപമാനിക്കല്‍ തുടരുന്നു, ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം നടപടിയുണ്ടായിട്ടില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് കന്യാസ്‌സ്ത്രീയുടെ സഹോദരന്‍. ഇരയെ അപമാനിക്കാനുള്ള ശ്രമം ബിഷപ്പിന്റെ ഭാഗത്തുനിന്നും തുടരുന്നുണ്ടെങ്കിലും രണ്ട് ദിവസം കൂടി കാത്തിരിക്കുമെന്നും ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സഹോദരന്‍ പറഞ്ഞു

കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കേരളത്തിലേയും ജലന്ധറിലേയും രാഷ്ട്രീയ നേതൃത്വത്തില്‍ വലിയ സ്വാധീനമുണ്ട്. ഇതുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇരയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായും സഹോദരന്‍ ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് വൈകുന്നുവെന്നും സഹോദരന്‍ പറഞ്ഞു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. ഇത്രയും ദിവസമായിട്ടും പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്തിതിട്ടില്ലെന്നത് ബിഷപ്പിന്റെ രാഷ്ട്രീയ സ്വാധിനമാണ് വ്യക്തമാക്കുന്നതെന്നും സഹോദരന്‍ പറഞ്ഞു.


ഇരയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും സഭാ പരാതിക്കാരിയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. അതേസമയം, കര്‍ദിനാളുമായി കന്യാസ്ത്രീ പതിനഞ്ച് മിനിറ്റോളം സംസാരിച്ചുവെന്നും എന്താണ് സംസാരിച്ചതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തണമെന്നും സഹോദരന്‍ പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് പുറമെ നിരവധിപ്പേര്‍ ബിഷപ്പിനെതിരെ പരാതിയുമായി എത്തിയിരുന്നു. കൂടാതെ ബിഷപ്പിനെതിരായും ആലഞ്ചേരിക്കെതിരായും കന്യാസ്ത്രീയുടെ ബന്ധുവായ രൂപതയിലെ വൈദികനും രംഗത്തെത്തിയിട്ടുണ്ട്.

ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി. പരാതികള്‍ പുറത്തു വരാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിടുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നു സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതിവാങ്ങി എന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയെന്നും ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com