തീവണ്ടിയിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ; ബോഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു 

എറണാകുളത്തേക്ക് പോവുകയായിരുന്ന  ഇന്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടതായി യാത്രക്കാർ പറയുന്നത്
തീവണ്ടിയിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ; ബോഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു 

തൃശ്ശൂർ: തീവണ്ടിയിൽ പാമ്പുണ്ടെന്ന സംശയത്തെതുടർന്ന് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. പത്തുമിനിറ്റോളം പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ബോ​ഗിയിലെ  വാതിലും ജനലുമെല്ലാം അടച്ചിട്ടശേഷം യാത്രതുടർന്നു. എറണാകുളത്തേക്ക് പോവുകയായിരുന്ന  ഇന്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടതായി യാത്രക്കാർ പറയുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. 

തൃശ്ശൂർ റെയിൽവെ പൊലീസെത്തി പ്രാധമിക പരിശോധനകൾ നടത്തിയപ്പോൾ പാമ്പിനെ കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് ബോ​ഗി അടച്ചിടാൻ തീരുമാനിച്ചത്. തീവണ്ടിയുടെ മധ്യഭാഗത്തുള്ള ബോഗിയിലാണ്  പാമ്പിനെ കണ്ടതായി യാത്രക്കാരിൽ ചിലർ പറഞ്ഞത്.  ചെറിയ പാമ്പിനെയാണ് കണ്ടതെന്നാണ് യാത്രക്കാർ പറഞ്ഞത്. ചെറിയ പാമ്പായതിനാൽതന്നെ സീറ്റിനടിയിലോ മറ്റോ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്താനായി ബോ​ഗി അടച്ചിടാനും റെയിൽവേ പൊലീസ് നിർദേശിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com