ആത്മഹത്യ കുറിപ്പിന്റെ പേരില്‍ മാത്രം നടപടിയെടുക്കാനാവില്ല: ദമ്പതികളുടെ ആത്മഹത്യയില്‍ എസ്‌ഐയ്ക്ക് എതിരെ തത്ക്കാലം കേസെടുക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th July 2018 04:26 PM |
Last Updated: 09th July 2018 04:26 PM | A+A A- |

ചങ്ങനാശ്ശേരി: സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരന് എതിരെയും ഇരുവരെയും ചോദ്യം ചെയ്ത എസ്‌ഐ ഷമീര്‍ ഖാനും എതിരെയും തത്ക്കാലം കേസെടുക്കില്ല. ദമ്പതികളുടം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് ഇവരെ മര്‍ദിച്ചതിനുള്ള ഒരു സൂചനയുമില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി പുഴവത് ഇല്ലംപള്ളില്‍ ഇടവളഞ്ഞിയില്‍ സുനില്‍കുമാര്‍ ഭാര്യ രേഷ്മ എന്നിവരെ വാടകവീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയില്‍ ജീവനക്കാരനായിരുന്നു സുനില്‍. ഇവിടെ നിന്നും സുനില്‍ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്നാരോപിച്ച് ഉടമ ഇ.എ സജികുമാര്‍ പരാതി നല്‍കിയുരുന്നു. ഇയാള്‍ ചങ്ങനാശ്ശേരി നഗരസഭയില്‍ സിപിഎം വാര്‍ഡ് കൗണ്‍സിലറാണ്.
സജികുമാറാണ് തങ്ങളുടെ മരണത്തിന് കാരണമെന്ന് ഇവര്‍ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു. പരാതിയുടെ പേരില്‍ പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പിന്റെ പേരില്‍ മാത്രം പരാതിക്കാരനും എസ്എയ്ക്ക് എതിരെയും കേസെടുക്കാന്‍ കഴിയില്ല എന്നാണ് അേേന്വഷണ ഉദ്യോഗസ്ഥന്‍ കോട്ടയം സിസിആര്‍ബി ഡിവൈഎസ്പി പ്രകാശന്‍.പി.പടന്നയില്‍ വ്യക്തമാക്കിയത്.