എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ക്കെതിരെ നടപടി: വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം

എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ക്കെതിരെ നടപടി: വിജയിച്ചവര്‍ രാജിവെക്കുമെന്ന എളമരം കരീം 
എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ക്കെതിരെ നടപടി: വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്പസ് വളപ്പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീം.എസ്ഡിപിഐ ഭീകരസംഘടന തന്നെയാണ്. മുസ്‌ലിങ്ങളുടെ ശത്രുക്കളായ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റായിപ്പോയി. എസ്ഡിപിഐയുടെ സഹകരണത്തോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരോട് രാജിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും സി.പി.എം. കേന്ദ്രകമ്മറ്റി അംഗം എളമരം കരീം പറഞ്ഞു.


എസ്ഡിപിഐയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. എസ്.ഡി.പി.ഐ.യുമായി സഹകരിച്ച് മലപ്പുറത്ത് ചില പഞ്ചായത്തുകളില്‍ മല്‍സരിച്ച് ജയിച്ചെന്ന് മനസിലാക്കുന്നു. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്. സിമിയുടെ നേതാക്കള്‍തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് കേരളത്തിന് പുറത്ത് ഒളിത്താവളങ്ങളുണ്ട്. ഇവരെ മാറ്റി നിര്‍ത്താന്‍ പള്ളിക്കമ്മിറ്റികള്‍ ബോധപൂര്‍വ്വം ശ്രമിക്കണമെന്നും എളമരം കരീം പറഞ്ഞു.അതിനിടെ കോഴിക്കോട് ജില്ലയിലെ 16 എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മഹാരാജാസിലെ അഭിമന്യു വധത്തിന്റെ പശ്ചാതലത്തിലാണ് നടപടി. ആറു മാസം ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com