കാസര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മരണം;  അപകടം ജീപ്പും ലോറിയും കൂട്ടിയിടിച്ച്

കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്
കാസര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മരണം;  അപകടം ജീപ്പും ലോറിയും കൂട്ടിയിടിച്ച്

കാസര്‍കോട് ഉപ്പളയില്‍ ജീപ്പും ടെമ്പോ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ജീപ്പ് യാത്രക്കാരായ നാല് പേരാണ് മരിച്ചത്. 

കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക സ്വദേശികളാണ് മരിച്ചത്. 13
പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇടിച്ച ജീപ്പ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com